മലയാള സാഹിത്യ സൌഭാഗ്യം
ലോകത്ത് എവിടെയും ഏതൊരു ഭാഷക്കും അതിന്റെതായ ഒരു തനതു സാഹിത്യം ഉണ്ടായിരിക്കും എന്നത് സ്വാഭാവികമാണ്. എന്നാല്‍ അത് പ്രസ്തുത ഭാഷ സംസാരിക്കുന്ന ജനതയുടെ സാംസ്കാരിക നിലവാരമനുസരിച്ച് വ്യതിരിക്തവും, തദനുസൃതമായ ഗുണ-ദോഷ പ്രത്യേകതകള്‍ ഉള്ളതുമായിരിക്കും എന്നതില്‍ തര്‍ക്കത്തിനു വകയില്ല.
ഏറെക്കാലം അടിമത്വത്തില്‍ അമര്‍ന്നു കിടക്കേണ്ടി വന്ന ഒരു ഭാഷയാണ് നമ്മുടെ മാതൃഭാഷയായ 'മലയാളം'. ഇങ്ങനെ ഒരാള്‍ പറഞ്ഞു കേട്ടാല്‍ ചുരുങ്ങിയ പക്ഷം പുതിയ തലമുറയില്‍ പെട്ടവരെങ്കിലും അരുതാത്തതെന്തോ കേട്ട പോലെ ഇത്തിരി നേരത്തേക്ക്, ചിലപ്പോള്‍ വികാര വിവശരായി പ്രതികരിച്ചേക്കും. എന്നാല്‍ ചരിത്രപരമായ നിജസ്ഥിതി ബോധ്യമാവുമ്പോള്‍ അവര്‍ക്ക് കീഴടങ്ങുകയല്ലാതെ മറ്റു ഗത്യന്തരം ഇല്ലാതാവുക തന്നെയാണ് ചെയ്യുക. കാരണം മലയാളം കേരളത്തിന്റെ തനതു ഭാഷയാണ്. കേരളം പക്ഷെ നൂറ്റാണ്ടുകളോളം കേരളീയന്റെ വരുതിയില്‍ ആയിരുന്നില്ല. ഇതാണ് മേല്‍ പ്രസ്താവനയുടെ ഏറ്റവും ലളിതമായ ന്യായ യുക്തി അഥവാ 'ലോജിക്'.
മലയാള ഭാഷയുടെ ചരിത്രം എന്നത് കേരള നാടിന്റെ ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധം ബന്ധപ്പെട്ടാണ് കിടക്കുന്നത്, അത് സ്വാഭാവികവുമാണ്. അത് കൊണ്ട് തന്നെ മലയാള ഭാഷയെക്കുറിച്ച് പറയുന്നീടത്തു കേരളത്തെക്കുറിച്ച് പറഞ്ഞിട്ടല്ലാതെ പറ്റുകയില്ല. കേരള ചരിത്രം എന്നതാകട്ടെ അത്യന്തം സങ്കീര്‍ണ്ണതയോടെ വ്യത്യസ്ത ദിശകളിലൂടെയൊക്കെ വേരോടിക്കിടക്കുന്നതുമാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയൊക്കെ പറയാന്‍ ശ്രമിച്ചാലും അതിന്റെ നേരിന്റെ നേരറിയാന്‍ പിന്നെയും നിഗമനങ്ങളെ ആശ്രയിക്കുകയെ നിവൃത്തിയുള്ളൂ എന്ന് വരും. ഈ നിലപാട് അംഗീകരിച്ചു കൊണ്ട് നമുക്ക് വീണ്ടും മുന്നോട്ടു ചെന്ന് നോക്കാം.
ഉത്തരം, മദ്ധ്യം, ദക്ഷിണം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി കിടക്കുന്ന ഭാരത ദേശത്തിന്റെ തെക്കുപടിഞ്ഞാറെ മുനമ്പില്‍ കടല് തൊട്ടു കിടക്കുന്ന കൊച്ചു ഭൂപ്രദേശമാണല്ലോ കേരളം. ലോകത്ത് എല്ലായിടത്തും എല്ലാവര്‍ക്കും പ്രിയപ്പെട്ട പല അപൂര്‍വ്വ വസ്തു വകകളുടെയും മൂല ഉറവിട കേന്ദ്രമായാത് കൊണ്ട് ഈ നാട് നൂറ്റാണ്ടുകളായി ലോകത്ത് എല്ലാ രാജ്യക്കാരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു എന്നറിയാമല്ലോ, അല്ലെ?. കടലിന്റെ സാമീപ്യമുള്ളത് കൊണ്ടും അക്കാലത്തെ ദീര്‍ഘദൂര യാത്രകള്‍ക്കുള്ള മുഖ്യ ഉപാധി കടല്‍ വഴി നടത്തുന്ന ജലഗതാഗതമായത് കൊണ്ടും ദൂരമെറെയുള്ള നാടുകളില്‍ നിന്ന് പോലും ആളുകള്‍ കപ്പല്‍ വഴിയും ഉരുക്കള്‍ വഴിയും കേരളത്തില്‍ വന്നും പോയുമിരിക്കുക പതിവായിരുന്നു. അതാകട്ടെ ക്രിസ്തു ദേവന്‍ ജനിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആരംഭിച്ചതാണ് എന്ന് പ്രത്യേകം ഓര്‍ക്കണം. അവിടെയാണ് ഈ കൊച്ചു സംസ്ഥാനത്തിന്റെ അനുപേക്ഷണീയമായ പ്രത്യേക പ്രസക്തി പ്രത്യേകം തന്നെ പരിഗണിക്കണം എന്ന് വരുന്നത് .